നാട്ടിലെ പാട്ടുമായി ഏഴാച്ചേരി നാഷണല്‍ ലൈബ്രറി പുതിയ അരങ്ങിലേക്ക്




നിങ്ങള്‍ക്ക് സിനിമാഗാനങ്ങള്‍ പാടാന്‍ ഇഷ്ടമാണോ? പാട്ട് ആസ്വദിക്കാന്‍ അതിലേറെ ഇഷ്ടമാണോ. എങ്കില്‍ വരൂ, ഏഴാച്ചേരി നാഷണല്‍ ലൈബ്രറിയിലേക്ക്.

നാഷണല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നാട്ടിലെ പാട്ട് എന്ന പേരില്‍ സിനിമാഗാനങ്ങളുടെ വസന്തം തീര്‍ക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് എം. സുശീലും, സെക്രട്ടറി മനോജ് മഞ്ചേപ്പള്ളിലും  പറഞ്ഞു. 


ജൂലൈ 19 ന് ഉച്ചതിരിഞ്ഞ് 2 ന് ലൈബ്രറി ഹാളില്‍ നാട്ടിലെ പാട്ടിന് തുടക്കമാവും. ലൈബ്രറി പ്രസിഡന്റ് എം. സുശീലിന്റെ അദ്ധ്യക്ഷതയില്‍ പ്രമുഖ ഗായകര്‍ ചേര്‍ന്ന് നാട്ടിലെ പാട്ടിന് തിരി തെളിക്കും. പ്രായഭേദമന്യെ സിനിമാ ഗാനങ്ങളെ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. 
 
മുന്‍കൂട്ടി പേര് കൊടുത്താല്‍ പാട്ടുപാടാനുള്ള മുന്‍ഗണനാ ക്രമവും നേരത്തെ തന്നെ നിശ്ചയിച്ച് നല്‍കും. ഇതോടൊപ്പം എത്തിച്ചേരുന്ന എല്ലാവര്‍ക്കും പാട്ടുകള്‍ പാടാനുള്ള അവസരം നല്‍കും.

നാട്ടിലെ പാട്ടിന്റെ നടത്തിപ്പിനായി പ്രസിഡന്റ് എം. സുശീലിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നു. പാടാന്‍ ആഗ്രഹമുള്ളവര്‍ക്ക് വിളിക്കാം 9447447515, 9495395566.
 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments