സര്‍ഗ്ഗ മ്യൂസിക് ക്ലബ്ബിന്റെ പത്താമത് വാര്‍ഷിക സമ്മേളനവും നിത്യവസന്ത ഗാനസംഗമവും എസ്. ജാനകി അനുസ്മരണവും നാളെ (26.07.26 ഞായറാഴ്ച) ഉച്ചതിരിഞ്ഞ് 2.30 ന് പാലാ തെക്കേക്കര എസ്.എന്‍.ഡി.പി. ഓഡിറ്റോറിയത്തില്‍ നടക്കും.
മാണി സി. കാപ്പന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥികളായി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ദിയ ബിനു പുളിക്കക്കണ്ടം, സനില്‍ രാഘവന്, എസ്.എന്‍.ഡി.പി. യോഗം തെക്കേക്കര ശാഖാ സെക്രട്ടറി ഷിബു കല്ലറക്കല്‍, ഗായകന് ജിജന് നെടുങ്കുന്നം തുടങ്ങിയവര്‍ പങ്കെടുക്കും.
സര്‍ഗ്ഗ രക്ഷാധികാരി ജോഷി പരമലയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൂപ്പണ്‍ നറുക്കെടുപ്പ് ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ ദിയ ബിനു പുളിക്കക്കണ്ടം നിര്‍വ്വഹിക്കും. ബിജു ജോസ് ജാനകിയമ്മ അനുസ്മരണം നടത്തും.
രാജേഷ് എം.കെ. പ്രാര്‍ത്ഥനാഗീതം ആലപിക്കും. ബിജു ജോസ് സ്വാഗതവും സതീഷ് കെ.വി. നന്ദിയും പറയും. 4 മുതല്‍ നടക്കുന്ന ഗാനസംഗമം ജിജന് നെടുങ്കുന്നം ഉദ്ഘാടനം ചെയ്യും.

.jpg)


0 Comments