അവിശ്വാസ പ്രമേയം വന്നോട്ടെ, രാജി വയ്ക്കുന്ന പ്രശ്നമില്ല, യു.ഡി.എഫിന്റെ നിര്‍ദ്ദേശമുനസരിച്ച് നേരിടും - ചെയര്‍പേഴ്സണ്‍ ദിയ ബിനു



''അവിശ്വാസ പ്രമേയം വരുന്നതിനെ യു.ഡി.എഫിന്റെ നിര്‍ദ്ദേശമനുസരിച്ച് നേരിടാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. രാജി വച്ച് ഒളിച്ചോടുന്ന പ്രശ്നമേയില്ല''. തനിക്കെതിരെ ഇടതുമുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ചൊവ്വാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെ തന്റെ തീരുമാനം വിശദീകരിക്കുകയായിരുന്നു പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം.


താന്‍ സ്വതന്ത്ര മുന്നണിയുടെ ചെയര്‍പേഴ്സണല്ല, മറിച്ച് യു.ഡി.എഫിന്റെ ചെയര്‍പേഴ്സണാണ്. അവിശ്വാസം കൊണ്ടുവന്നിട്ടുള്ളത് ഇടതുമുന്നണിയാണ്. ഇവിടെ ഇടതുമുന്നണിയും യു.ഡി.എഫും തമ്മിലുള്ള പോരാട്ടമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. അതില്‍ വേണ്ട തീരുമാനം എടുക്കുന്നത് യു.ഡി.എഫ്. നേതൃത്വമാണ്. ശരിക്കും ഇടതുമുന്നണിയും വലതുമുന്നണിയും തമ്മിലുള്ള ഈ വിഷയത്തില്‍ കൃത്യമായ നിലപാട് യു.ഡി.എഫ്. നേതൃത്വം എടുക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു. 
 
 
അവിശ്വാസ പ്രമേയം വരുംമുമ്പേ താന്‍ രാജിവയ്ക്കുമെന്ന ചിലരുടെ പ്രചരണം അടിസ്ഥാന രഹിതമാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ചെയര്‍പേഴ്സന്റെ ആദ്യ പ്രതികരണമാണ് ഇതോടെ പുറത്തുവരുന്നത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments