സുനില്‍ പാലാ
നഗരസഭാ കുമാരനാശാന്‍ പാര്‍ക്കില്‍ ആശാന്റെ പ്രതിമ ഉടന്‍ സ്ഥാപിക്കും - ചെയര്‍പേഴ്‌സണ്‍.. ശ്രീനാരായണീയരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം സഫലമാകുന്നു.
നഗരസഭയുടെ നേതൃത്വത്തില്‍ പന്ത്രണ്ടാംമൈലില്‍ പ്രവര്‍ത്തിക്കുന്ന കുമാരനാശാന്‍ സ്മരക ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ആശാന്റെ പൂര്‍ണ്ണകായ പ്രതിമ വരുന്നു. ഇതിനായി എട്ട് ലക്ഷം രൂപാ അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായി പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കക്കണ്ടം പറഞ്ഞു.
പാലാ തെക്കേക്കര മേഖലയിലെ ശ്രീനാരായണീയരുടെയും എസ്.എന്‍.ഡി.പി. യോഗം തെക്കേക്കര ശാഖയുടെയും എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്റെയും പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് സഫലമാകുന്നത്.
നിലവില്‍ കുമാരനാശാന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് നവീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി ഇപ്പോള്‍ നടന്നുവരികയാണ്. വേനലവധിയിലും മറ്റ് അവധി ദിവസങ്ങളിലും ധാരാളം കുട്ടികളും മാതാപിതാക്കളും പാര്‍ക്കില്‍ എത്തുന്നുണ്ട്. റൈഡുകള്‍ക്കുള്‍പ്പെടെ നിരവധി പോരായ്മകള്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നു. ഇവയൊക്കെ പരിഹരിച്ച് പാര്‍ക്കിന്റെ പ്രവര്‍ത്തനം വളരെ ഭംഗിയായി നടന്നുവരുന്നതായി ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കക്കണ്ടം ചൂണ്ടിക്കാട്ടി.
അഡ്വ. ബിനു പുളിക്കക്കണ്ടം ഉള്‍പ്പെടെ തെക്കേക്കരയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരുടെയും നിരന്തരമായ ആവശ്യമാണ് നഗരഭരണ നേതൃത്വം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. പാര്‍ക്കില്‍ മഹാകവി കുമാരനാശാന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി എട്ട് ലക്ഷം രൂപാ അനുവദിക്കുകയും നിര്‍മ്മാണം ശില്പിയെ ഏല്‍പ്പിച്ചു കഴിഞ്ഞതായും ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.
ചെയര്‍പേഴ്‌സണ് അഭിനന്ദനം
പാലാ തെക്കേക്കര കുമാരനാശാന്‍ സ്മാരക ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ മഹാകവി കുമാരനാശാന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കാന്‍ തുക അനുവദിച്ച് നിര്‍മ്മാണം ശില്പിയെ ഏല്‍പ്പിക്കാന്‍ മുന്‍കൈ എടുത്ത പാലാ നഗരഭരണ നേതൃത്വത്തെയും ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തെയും പാലാ തെക്കേക്കര, പാലാ ടൗണ്‍ എസ്.എന്‍.ഡി.പി. ശാഖാ നേതാക്കള്‍ അഭിനന്ദിച്ചു. എത്രയുംവേഗം പ്രതിമ പൂര്‍ത്തിയാക്കി സ്ഥാപിക്കല്‍ നടത്താന്‍ നഗരഭരണ നേതൃത്വത്തിന് കഴിയട്ടേയെന്നും ശ്രീനാരായണീയര്‍ ആശംസകള്‍ നേര്‍ന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34



.jpg)


0 Comments