ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സംസ്ഥാനത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു.
ജൈഡൻ ജോ സാനി (17) ആണ് മരിച്ചത്. ജൂലൈ 12-ന് ഉച്ചയ്ക്ക് 12.15-ഓടെ ക്വീൻസ്‌ലൻഡിലെ ലാസീ ക്രീക്ക് പ്രദേശത്തായിരുന്നു അപകടം.
ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജൈഡനെ എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബെയ്ൻ ആൻഡ് വിമൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ കാർ ഓടിച്ചിരുന്ന 55-കാരന് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി ക്വീൻസ്‌ലൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ: ജോ സാനി, ട്രീസ സിജോ.
70 12 23 03 34

.jpg)


0 Comments