ഓണത്തിന് വിളവിൻ്റെ വിസ്മയമൊരുക്കാൻ ഓട്ടോക്കാരും



ഓണത്തിന് വിളവിൻ്റെ വിസ്മയമൊരുക്കാൻ ഓട്ടോക്കാരും

എലിക്കുളം ഓണത്തിന് പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി കുരുവിക്കൂടിലെ ഒട്ടോക്കാരുടെ കൂട്ടവും 
സ്വന്തം നിലയ്ക്ക് പച്ചക്കറിത്തോട്ടങ്ങളുടെ നിർമ്മാണം, പ്രചരണം എന്നിവ സംഘടിപ്പിക്കും ഓണത്തിന് മികച്ച അടുക്കളത്തോട്ടം നിർമ്മിക്കുന്ന ഓട്ടോ കുടുംബാംഗത്തിന് സമ്മാനം നൽകുമെന്ന്
സംഘാടകർ അറിയിച്ചു. 


വിഷരഹിത പച്ചക്കറി കൃഷിയുടെ യഥാർത്ഥ സന്ദേശവാഹകരാകാൻ കഴിയുന്ന വിഭാഗമാണ് ഓട്ടോ ക്കാരായ സുഹൃത്തുക്കളെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട് പറഞ്ഞു.


 കൺവീനർ ഷാജി കോയിക്കൽ അദ്ധ്യക്ഷനായി
എലിക്കുളം അസി: കൃഷി ഓഫീസർഎ. ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം നടത്തി. എം ആർ രാജേഷ് മുളങ്ങാശ്ശേരി, സോണി മേടയിൽ, സജി മുണ്ടു നടയ്ക്കൽ ,പ്രസാദ് മുകളേൽ,ഷിബു മോൻ പിള്ള പുലിയന്നൂർക്കാട്ടിൽ, മഹേഷ് ചെന്നായങ്കൽപി എസ് പ്രശാന്ത്
പാലാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments