ബിന്ദു രാധേഷിന്റെ നാല് ബാലസാഹിത്യകൃതികൾ പ്രകാശനം ചെയ്തു


ബിന്ദു രാധേഷിന്റെ നാല് ബാലസാഹിത്യകൃതികൾ പ്രകാശനം ചെയ്തു

 എഴുത്തുകാരിയും കവയത്രിയുമായ ബിന്ദു രാധേഷിന്റെ നാല് ബാലസാഹിത്യകൃതികളുടെ പ്രകാശനം കുമാരമംഗലത്തെ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിൽ നടന്നു. 

പഴേരി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച "പൂമ്പാറ്റ", "ആനയുണ്ടാർന്നു", "ഒരു മാക്രിക്കഥ", "മഴ" എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
ചടങ്ങിൽ അബ്ബാസ് പഴേരി അധ്യക്ഷത വഹിച്ചു. 


നിസാർ പഴേരി മുഖ്യപ്രഭാഷണം നടത്തി. മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സെക്രട്ടറി ജോഷി മാത്യുവും അഡ്മിനിസ്ട്രേറ്റർ ബിൻസി ജോഷിയും ചേർന്നാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.
പഴേരി പബ്ലിക്കേഷൻ സി.ഇ.ഒ സിയ പഴേരി സ്വാഗതം ആശംസിച്ചു.


 മറുപടി പ്രസംഗത്തിൽ കവയത്രി ബിന്ദു രാധേഷ് പുസ്തകപ്രസാധനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.
പരിപാടിയുടെ ഭാഗമായി മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികൾ അവതരിപ്പിച്ച സംഗീതസന്ധ്യയും ശ്രദ്ധേയമായി





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments