ദുരന്തബാധിതര്‍ക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തും; മുന്നറിയിപ്പുകള്‍ അവഗണിക്കാതെ ജനങ്ങള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറണം: മാണി സി കാപ്പന്‍...
മിന്നല്‍ പ്രളയം ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും നാശനഷ്ടങ്ങള്‍ വിലയിരുത്തിയും മാണി സി കാപ്പന്‍ എംഎല്‍എ. ദുരന്തബാധിതര്‍ക്ക് ഏറ്റവും പെട്ടെന്ന് തന്നെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തും എന്നും എംഎല്‍എ വ്യക്തമാക്കി.
വീഡിയോ ഇവിടെ കാണാം👇👇👇
മലവെള്ളപ്പാച്ചിലില്‍ തൂക്കുപാലം ഒലിച്ചു പോയ തലനാട് കവല പാലത്തിന് സമീപം സന്ദര്‍ശനം നടത്തുകയായിരുന്നു എംഎല്‍എ. അപകടത്തില്‍ 12 പശുക്കള്‍ ചത്തുപോയ ഫാമും അദ്ദേഹം സന്ദര്‍ശിച്ചു.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീനയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
പ്രദേശത്ത് മാത്രം 50 വീടുകളില്‍ വെള്ളം കയറുകയും 30 വീടുകളിലെ വീട്ടുപകരണങ്ങള്‍ അടക്കം മുഴുവന്‍ വസ്തുക്കളും ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് നാശനഷ്ടങ്ങളുടെ കണക്കു വിവരങ്ങളും റിപ്പോര്‍ട്ടുകളും സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാരും കാലാവസ്ഥാ വകുപ്പും നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത് എന്നും തീവ്ര മുന്നറിയിപ്പുകള്‍ ലഭിക്കുന്ന സമയത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുവാന്‍ വിമുഖത കാട്ടരുത് എന്നും അദ്ദേഹം ജനങ്ങളുടെ അഭ്യര്‍ത്ഥിച്ചു.

.jpg)

0 Comments