രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാനൊരുങ്ങി കേണല്‍ ഡോ. അനില്‍ മേനോൻ

 

രാ ജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാനൊരുങ്ങി യുഎസ് സ്പേസ് ഫോഴ്സ് കേണല്‍ ഡോ. അനില്‍ മേനോൻ. 

ഇന്ന് രാത്രി ഇന്ത്യൻ സമയം 8.17ന് യാത്ര ആരംഭിക്കും. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമില്‍ നിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ് 29 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര. 


സോയൂസ് 2.1 എ റോക്കറ്റിലാണ് പേടകത്തെ വിക്ഷേപിക്കുന്നത്. റഷ്യക്കാരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന്റെ സഹയാത്രികരാണ്ഇ ന്ത്യൻ – അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമായ അനില്‍‌ മേനോൻ ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും.
 മലയാളിയായ അനില്‍ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments