ഓട്ടോറിക്ഷ ഫെയർമീറ്റർ പരിശോധന: ജില്ലാതല ഉദ്ഘാടനം നാളെ



ഓട്ടോറിക്ഷ ഫെയർമീറ്റർ പരിശോധന: ജില്ലാതല ഉദ്ഘാടനം നാളെ 

 സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയർമീറ്ററുകളുടെ പഞ്ചായത്ത്/നഗരസഭാതല വെരിഫിക്കേഷൻ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 17ന് (വെള്ളിയാഴ്ച) രാവിലെ 10ന്് കടുത്തുരുത്തി ടൗണിലെ ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ വച്ച്  ജലവിഭവ ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിക്കും. 

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് അധ്യക്ഷത വഹിക്കും.


 ലീഗൽ മെട്രോളജി ഓഫീസുകളിൽ നിന്നും 15 കിലോമീറ്ററിൽ കൂടുതൽ അകലെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഓട്ടോറിക്ഷ ഫെയർമീറ്ററുകളുടെപരിശോധനയും മുദ്ര വയ്പ്പും ജൂലൈ മുതൽ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ തന്നെ നടത്തുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments