പോസിറ്റിവായ പ്രതികരണങ്ങള്‍ക്ക് യുവാക്കളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.



  ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സര്‍ക്കാർ  ലക്ഷ്യമിടുന്ന നടപടികളെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോക്ക് ലഭിച്ച പോസിറ്റിവായ പ്രതികരണങ്ങള്‍ക്ക് യുവാക്കളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.  

 കാമ്പുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതിനും വീഡിയോ കണ്ടതിനും നന്ദിയെന്ന് നരേന്ദ്രമോദി പുതിയ വീഡിയോയില്‍ പറഞ്ഞു. 
 വ്യാഴാഴ്ചയിലെ വിഡിയോ വിജയമായതോടെയാണ് അതിനു നന്ദി പറയാന്‍ അടുത്ത ദിവസവും രാത്രി പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ എത്തിയത്. 


രാത്രിയില്‍ പതിനൊന്ന് മണിക്ക് ശേഷമാണ് രണ്ടാമത്തെ ദിവസവും പ്രധാനമന്ത്രി ലഘുവിഡിയോയുമായി എത്തിയത്. ‘നന്ദി സുഹൃത്തുക്കളേ. ഇന്നലെ രാത്രിയാണ് നിങ്ങളെ കാണാന്‍ എനിക്ക് അവസരം ലഭിച്ചത്. 

വീഡിയോയോട് നിങ്ങള്‍ പ്രതികരിച്ച രീതി, കാന്പുള്ള നിര്‍ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി,’ പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. ഒപ്പം വിഡിയോയുടെ അവസാന ഭാഗത്ത് ‘എന്നോടുള്ള നിങ്ങളുടെ സ്‌നേഹം നിലനില്‍ക്കും, ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും… നന്ദി സുഹൃത്തുക്കളേ,’ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments