"വിദ്യാഭ്യാസത്തിലേക്കുള്ള നിക്ഷേപമാണ് സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത്" – രമേശ് പിഷാരടി എംഎൽഎ



"വിദ്യാഭ്യാസത്തിലേക്കുള്ള നിക്ഷേപമാണ് സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത്" – രമേശ് പിഷാരടി എംഎൽഎ

  വിശ്വാസ-സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു. 


വിദ്യാഭ്യാസത്തിനും സമൂഹത്തിന്റെ സമഗ്രവികസനത്തിനും പ്രാദേശിക സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ മാതൃകാപരമാണെന്നും വിദ്യാഭ്യാസത്തിലേക്കുള്ള നിക്ഷേപമാണ് സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.


  മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്കൂളുകളും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.


ഇതോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിന്റെയും മെറിറ്റ് ഡേ ആഘോഷവും നടന്നു. വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും മെറിറ്റ് അവാർഡുകളും ഉപഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.


ഫൊറോന വികാരിയും സ്കൂൾ മാനേജരുമായ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ വേരനാനി, ബിനോയ് ജോസഫ് വലിയ മുറത്താങ്കൽ, ഫൊറോന ട്രസ്റ്റ് മാരായ ഷിബു ഐപ്പൻപറമ്പിൽക്കുന്നേൽ , ജോയ് ചന്ദ്രൻ കുന്നേൽ, 


ജിസ്മോൻ തുടിയൻ പ്ലാക്കൽ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ്,ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ജിനു ജെ വല്ലനാട്ട്,എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി ടി എ പ്രസിഡന്റ് ജോബി ജോസഫ്,എം പി ടി എ പ്രസിഡന്റ് സോനാ ഷാജി ,അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments