കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ കോടതി. കുമളി എക്‌സൈസ് ചെക്ക് പോസ്റ്റിന് മുന്നിൽനിന്നും 7.380 കിലോഗ്രാംകഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതി തിരുവനന്തപുരം ചിറയിന്‍കീഴ്മുണ്ടായിക്കോണം അമീന്‍ മന്‍സിലില്‍ അല്‍ അമീനെ (33) യാണ് 7 വര്‍ഷം കഠിനതടവിനും 50000 രൂപ പിഴ അടക്കുന്നതിനും തൊടുപുഴ എന്‍.ഡി.പി.എസ് കോടതി സ്‌പെഷ്യല്‍ ജഡ്ജ്ഡോ. പി.കെ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടികഠിന തടവ് അനുഭവിക്കണം.
2018 ജൂണ്‍ 18നായിരുന്നു കേസിനാസ്പതമായ സംഭവം. കുമളി എക്‌സൈസ് ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന അല്‍ഫോണ്‍സ് ജേക്കബും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.എന്‍ ശിവപ്രസാദ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ്ഹാജരായി.
70 12 23 03 34

.jpg)


0 Comments