പെരുന്നയില്‍ സുഹൃത്തുക്കളോടൊപ്പം കുളത്തിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നം പുതിയേടത്ത് ജോസ്വിന്‍ മാത്യു(23) ആണു മരിച്ചത്. ഇന്നു ഉച്ചയ്ക്കായിരുന്നു സംഭവം.
പെരുന്ന ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ സുഹൃത്തക്കളോടൊപ്പം കുളിക്കാനായി ഇറങ്ങിയതാണ്. നീന്തുന്നതിനിടെ ജോസ്വിന്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സുഹൃത്തുക്കളുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണു ജോസിനെ കുളത്തില്‍ നിന്നെടുത്തത്. പെരുന്നയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെത്തിപ്പുഴയിലെ സ്വകാര്യ പഠന കേന്ദ്രത്തിലെ വിദേശ പഠന കോഴ്സിലെ വിദ്യാര്‍ഥിയായിരുന്നു. ചങ്ങനാശേരിയില്‍ ഹോസ്റ്റലിലായിരുന്നു താമസം.

70 12 23 03 34

.jpg)



0 Comments