തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ കദളിക്കാട് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറി അപകടം.
തൊടുപുഴ സ്വദേശിയും വ്‌ളോഗ്ഗറുമായ അജയ് ഉണ്ണി ഉള്‍പ്പടെ നാല് അംഗസംഘം സഞ്ചരിച്ച കാറാണ് ബുധനാഴ്ച രാത്രി 11.30 ഓടെ കദളിക്കാട് എച്ച്പി പെട്രോള്‍ പമ്പിന് മുന്നില്‍ അപകടത്തില്‍പ്പെട്ടത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും തൊടുപുഴയിലേക്ക് അമിതവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അജയ് ഉണ്ണിയെയും മറ്റ് മൂന്നുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് കല്ലൂര്‍ക്കാട് അഗ്‌നിരക്ഷാസേനയും വാഴക്കുളം പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു.
വ്യാഴാഴ്ച രാവിലെയോടെ കെഎസ്ഇബി എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തകര്‍ന്ന ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
70 12 23 03 34

.jpg)


0 Comments