ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കോട്ടയം പുതുപ്പള്ളി അയ്യങ്കുളം വീട്ടില്‍ പരേതരായ സുകുമാരന്റെയും രാധുവിന്റെയും മകൻ മിഥുൻകുമാർ (39) ആണ് മരിച്ചത്.
ഭാര്യവീടായ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം പൂവൻതറയില്‍ വീട്ടില്‍ എത്തിയ യുവാവ് ഇന്നലെ ഉച്ചക്ക് 3.30ന് വീടിന്റെ സമീപത്തുള്ള മഞ്ഞപ്പള്ളിക്കടവില്‍ വസ്ത്രം അലക്കാനും കുളിക്കാനുമെത്തിയപ്പോള് കാല്‍വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മാന്നാർ പോലീസില്‍ വിവരമറിയിച്ചു. ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷ യൂണീറ്റും സ്കൂബാ ടീമും തിരച്ചില്‍ നടത്തി കണ്ടെത്തിയ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയില്‍. സംസ്കാരം പിന്നീട്.
കോട്ടയം പുതുപ്പള്ളി കേന്ദ്രീകരിച്ച് ഫാബ്രിക്കേഷൻ തൊഴില്‍ നടത്തുകയായിരുന്നു മിഥുൻ. ഭാര്യ: സൗമ്യ മിഥുൻ, മകള്‍: മൃദുല മിഥുൻ.
70 12 23 03 34

.jpg)


0 Comments