നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും ശുചിത്വവും ഗുണനിലവാരവും നഗരസഭ ഉറപ്പു വരുത്തും... പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം.
പാലാ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വില്‍ക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയര്‍പേഴ്‌സണ്‍ ദിയ ബിനു അറിയിച്ചു.
കഴിഞ്ഞ ദിവസം ഹോട്ടലുകള്‍ പരിശോധിച്ചിരുന്നു..ഇന്നലെ നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റെ ഭാഗമാണ്.. നിലവില്‍ ഉദ്യോഗസ്ഥര്‍ കര്‍ശന താക്കീത് നല്‍കി. എങ്കിലും പിഴ ഈടാക്കുകയോ മറ്റ് കര്‍ശന നടപടികളോ സ്വീകരിച്ചിട്ടില്ല.
എന്നാല്‍ വരും ദിവസങ്ങളില്‍ ഇതുപോലെ പരിശോധനകള്‍ നടത്തി പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടാവുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ നഗരസഭ കര്‍ശന നടപടി സ്വീകരിക്കും.. പൊതു ജനങ്ങള്‍ക്ക് സത്യസന്ധമായ പരാതികള്‍ നല്കുന്നതിന് സാഹചര്യം ഉണ്ടാക്കും.
പരാതിയില്‍ വസ്തുത ഉണ്ട് എങ്കില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പൊതുജന ആരോഗ്യം സംരക്ഷിക്കാന്‍ ബാധ്യത ഉള്ള നഗരസഭ എടുക്കുന്ന ഈ നടപടികളോട് ഹോട്ടല്‍, തട്ടുകട നടത്തിപ്പുകാരും പൊതുസമൂഹവും പൂര്‍ണ്ണമായി സഹകരിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ അഭ്യർത്ഥിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
.jpg)
.jpg)


0 Comments