സുനില്‍ പാലാ
പാലായിലെ തട്ടുകടകളിൽ പരിശോധന കർശനമാക്കിയെന്ന് "ഇന്നലെ " പ്രസ്താവനയിറക്കി നഗരസഭാ ചെയർപേഴ്സൺ ...... ഭക്ഷണ ശാലകളിൽ കർശന പരിശോധന നടത്തുമെന്ന് "ഇന്ന് " അറിയിപ്പു നൽകി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ...... പാലാ നഗരസഭയിൽ പരിശോധനയിലും "പോര് " തുടരുന്നു ......!!! ?
ഇന്നലെ രാത്രിയാണ് പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിന്റെ പ്രസ്താവന മാധ്യമ സ്ഥാപനങ്ങളില്‍ എത്തിയത്.
തൊട്ടു പിന്നാലെ പാലാ നഗരത്തിലെ തട്ടുകടകളില്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കുകയും ചെയ്തു.
ശേഷം ഇന്ന് രാവിലെയാണ് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിത പ്രകാശിന്റെ പേരിലുള്ള കുറിപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കിട്ടിയത്;
പാലായിലെ ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തുമെന്നായിരുന്നു കാര്‍ഡ് രൂപത്തിലുള്ള കുറിപ്പില്‍ ഉണ്ടായിരുന്നത്.
രജിത പ്രകാശിനു വേണ്ടി ഈ കുറിപ്പ് നല്‍കിയതാവട്ടെ, സ്വതന്ത്ര മുന്നണിയോട് തര്‍ക്കത്തിലായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസും......
രജിത പ്രകാശിനു വേണ്ടി ഈ കുറിപ്പ് നല്‍കിയതാവട്ടെ, സ്വതന്ത്ര മുന്നണിയോട് തര്‍ക്കത്തിലായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസും......
തൊട്ടു പിന്നാലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിത പ്രകാശിന് അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടോണി തൈപ്പറമ്പന്റെ പിന്തുണ കൂടി എത്തിയതോടെ സംഗതി ജോര്‍ !
പറഞ്ഞു തീര്‍ത്തതായി പലവട്ടം പറഞ്ഞിട്ടും ഭരണ പക്ഷത്തെ ' പോര് ' തീന്‍ മേശയിലും എരിപൊരി എരിവാകുന്നു എന്ന് ചുരുക്കം .

.jpg)



0 Comments