പാലായിലും മൻ കി ബാത്തിന് ആവേശകരമായ ജനപങ്കാളിത്തം; 20 ബൂത്തുകളിൽ 17 ഇടങ്ങളിലും പ്രക്ഷേപണം



പാലായിലും മൻ കി ബാത്തിന് ആവേശകരമായ ജനപങ്കാളിത്തം; 20 ബൂത്തുകളിൽ 17 ഇടങ്ങളിലും പ്രക്ഷേപണം

  പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 137-ാം പതിപ്പിന് പാലാ നഗരസഭയിലും ആവേശകരമായ ജനപങ്കാളിത്തം. പാലാ നഗരസഭയിലെ 20 ബൂത്തുകളിൽ 17 കേന്ദ്രങ്ങളിലും ബി.ജെ.പി.യുടെ നേതൃത്വത്തിൽ മൻ കി ബാത്ത് പ്രക്ഷേപണം സംഘടിപ്പിച്ചു. നഗരസഭാതല ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് നിർവഹിച്ചു.


രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിന്റെ വികസനവും സാധാരണക്കാരുടെ ജീവിതവിജയങ്ങളും ദേശീയ മുന്നേറ്റത്തിന്റെ മാതൃകകളും ജനങ്ങളിലേക്ക് എത്തിക്കുന്ന ജനകീയ സംവാദവേദിയായി മൻ കി ബാത്ത് മാറിക്കഴിഞ്ഞുവെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. രാജ്യത്തിന്റെ ഓരോ കോണിലുമുള്ള സാധാരണ മനുഷ്യരുടെ കഴിവും ആശയങ്ങളും പരിശ്രമങ്ങളും ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്ന വേദിയാണ് മൻ കി ബാത്തെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

137-ാം മൻ കി ബാത്തിൽ പ്രധാനമന്ത്രി ലഹരിമുക്ത യുവത്വത്തിലൂടെ വികസിത ഭാരതം എന്ന ലക്ഷ്യം ശക്തമായി മുന്നോട്ടുവച്ചു. ‘നശാ മുക്ത യുവ ഫോർ വിക്സിത് ഭാരത്’ ക്യാമ്പയിൻ രാജ്യവ്യാപകമായി ശക്തിപ്പെടുകയാണെന്നും യുവജനങ്ങളുടെ ആരോഗ്യവും ഭാവിയും സംരക്ഷിക്കാൻ സമൂഹം ഒന്നാകെ രംഗത്തിറങ്ങണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ സന്ദേശം സംഗീതം, നാടകം, സോഷ്യൽ മീഡിയ തുടങ്ങി വിവിധ സൃഷ്ടിപരമായ മാധ്യമങ്ങളിലൂടെ യുവാക്കളിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ചരിത്രത്തെ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കി പുതിയ തലമുറയ്ക്ക് ഇന്ത്യയുടെ പൈതൃകം പരിചയപ്പെടുത്തുന്ന കൃഷ്ണ ശേഷാദ്രിയുടെ പ്രവർത്തനവും പ്രധാനമന്ത്രി പരിപാടിയിൽ എടുത്തുപറഞ്ഞു. ചോളർ, പല്ലവർ, കർക്കോട്ട, അഹോം തുടങ്ങിയ വിവിധ ഇന്ത്യൻ സാമ്രാജ്യങ്ങളുടെ ചരിത്രം ജനങ്ങളിലേക്കെത്തിക്കുന്ന ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ദേശാഭിമാനത്തിന്റെ ശക്തമായ സന്ദേശവും ഈ മാസത്തെ മൻ കി ബാത്തിൽ ഉയർന്നു. ഹർ ഘർ തിരംഗ, വന്ദേ മാതരത്തിന്റെ 150-ാം വാർഷികം, രാജ്യത്തിനകത്തും വിദേശത്തുമായി ത്രിവർണ പതാക ഉയർത്തിയ ‘സൂര്യപഥ് തിരംഗ’ സംരംഭം എന്നിവയെ പ്രധാനമന്ത്രി പരാമർശിച്ചു. രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്ത്രീശാക്തീകരണത്തിന്റെ പുതിയ മാതൃകയായി പി.എം. സ്വനിധി പദ്ധതിയിലൂടെ മുന്നേറുന്ന വനിതാ വഴിയോര കച്ചവടക്കാരെയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഏകദേശം 46 ശതമാനം സ്ത്രീകളാണെന്നും രാജ്യത്തെ ഏകദേശം 35 ലക്ഷം വനിതകൾ ഇതിലൂടെ സംരംഭങ്ങൾ വിപുലീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


സ്വച്ഛ ഭാരതത്തിന്റെ സന്ദേശവും മൻ കി ബാത്തിൽ ശക്തമായി ഉയർന്നു. ഉത്തർപ്രദേശിലെ യുവാക്കളുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങളും അമർനാഥ് തീർഥാടനത്തിനിടെ നടന്ന ജനകീയ ശുചിത്വ പ്രവർത്തനങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ശുചിത്വം സർക്കാർ പദ്ധതിയല്ല, ജനങ്ങളുടെ ഉത്തരവാദിത്വവും സേവനവും കൂടിയാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്.

നാഗാലാൻഡിലെ വനിത കർഷക വെസാലു പുരോയുടെ പുഷ്പകൃഷി വിജയവും ഒഡീഷയിലെ മൈഥിലി ഭൂയിയുടെ നേതൃത്വത്തിൽ സ്ത്രീകൾ വനസംരക്ഷണത്തിലേക്ക് കടന്നുവന്നതും മൻ കി ബാത്തിൽ പരാമർശിക്കപ്പെട്ടു. ചെറിയ സംരംഭങ്ങൾ പോലും കഠിനാധ്വാനവും ശരിയായ മാർഗനിർദേശവും ലഭിക്കുമ്പോൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശാസ്ത്ര-സാങ്കേതിക രംഗത്തെ പെൺകുട്ടികളുടെ മുന്നേറ്റത്തിനും പ്രധാനമന്ത്രി പ്രത്യേക പ്രാധാന്യം നൽകി. 108 രാജ്യങ്ങളിൽ നിന്നുള്ള 12,000 പെൺകുട്ടികൾ പങ്കെടുക്കുന്ന ‘മിഷൻ ശക്തിസാറ്റ്’ വഴി ഉപഗ്രഹ സാങ്കേതികവിദ്യയിൽ പരിശീലനം നേടുന്ന യുവതികളുടെ നേട്ടം അദ്ദേഹം എടുത്തുകാട്ടി. പെൺകുട്ടികളുടെ സ്വപ്നങ്ങൾ ബഹിരാകാശത്തേക്കും എത്തുന്ന പുതിയ ഭാരതത്തിന്റെ ചിത്രമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വിലയിരുത്തപ്പെട്ടു.

കർഷകരുടെ വരുമാനം വർധിപ്പിക്കുന്ന പുതിയ സാധ്യതകളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അവക്കാഡോ കൃഷിയിലൂടെ കർഷകർ പുതിയ വിപണികൾ കണ്ടെത്തുന്നതും ശാസ്ത്രീയ കൃഷിരീതികളും നേരിട്ടുള്ള വിപണനവും വരുമാനം വർധിപ്പിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ജന്മാഷ്ടമി, വിശ്വകർമ പൂജ, ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ആശയം കൂടുതൽ ശക്തമായി ഏറ്റെടുക്കണമെന്നും വീടുകളിൽ വാങ്ങുന്ന സാധനങ്ങളിൽ കഴിയുന്നിടത്തോളം ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.


സിനിമാ ലോകത്തെ മഹാനായകൻ ഉത്തം കുമാറിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള അനുസ്മരണവും മൻ കി ബാത്തിൽ പ്രധാനമന്ത്രി നടത്തി. അർപ്പണബോധവും കഠിനാധ്വാനവും ഒരിക്കലും പിന്മാറാത്ത മനോഭാവവുമാണ് ഉത്തം കുമാറിന്റെ ജീവിതം നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

മൻ കി ബാത്ത് പാലായിലും ജനകീയമായി ഏറ്റെടുത്തതോടെ ബി.ജെ.പി.യുടെ ബൂത്ത് തല പ്രവർത്തനത്തിന് പുതിയ ഉണർവ് ലഭിച്ചതായി നേതാക്കൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദേശങ്ങൾ വീടുകളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിനൊപ്പം കേന്ദ്രസർക്കാരിന്റെ വികസന-ജനക്ഷേമ കാഴ്ചപ്പാടുകൾ ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള ശക്തമായ വേദിയായി ഓരോ ബൂത്തിലും പരിപാടി മാറിയെന്നും അവർ വ്യക്തമാക്കി.

മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു കുറിച്ചിയിൽ, ജനറൽ സെക്രട്ടറി സുനിൽ പി.കെ. പഴവീട്, ജില്ലാ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ രതീഷ്, സെക്രട്ടറിമാരായ റോയ് ആന്റണി, സുനീഷ് പി., ബിനു എം.ആർ., ഗംഗാധരൻ പുല്ലാട്ട്, ഗോപിമൂന്നാന്നിതുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾക്ക് നേതൃത്വം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments