അര നൂറ്റാണ്ടിനു ശേഷം അവർ നാലാം തവണയും ഒത്തുചേർന്നു..... കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 1975 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ആട്ടവും പാട്ടുമായി ഓണം ആഘോഷിച്ചു.


അര നൂറ്റാണ്ടിനു ശേഷം അവർ നാലാം തവണയും ഒത്തുചേർന്നു...കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 1975 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ആട്ടവും പാട്ടുമായി ഓണം ആഘോഷിച്ചു. 

കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലാലി സണ്ണി അധ്യക്ഷത വഹിച്ചു. കവി നാരായണൻ കാരനാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അജി  വരിക്കയമാക്കൽ , ബേബി ഉറുമ്പുകാട്ട്,ജോസ് പൂവേലിൽ,K C തങ്കച്ചൻ കുന്നുംപുറം,ഇഗ്നേഷ്യസ് തയ്യിൽ, 
ലാലച്ചൻ ചെട്ടിയാകുന്നേൽ,എലിസബത്ത് പുതിയിടം
സലിം പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു


D ശുഭലൻ,ലൈല ഫ്രാൻസിസ്,സണ്ണി കൈതക്കൽ എന്നിവർ
ഓണപ്പാട്ട് മേളയ്ക്ക് നേതൃത്വം നൽകി.

നാരായണൻ കാരനാട്ട് കഥകളിപ്പദം ആലപിച്ചു
അഗസ്റ്റിൻ വൈദ്യർ ആരോഗ്യ സെമിനാർ നയിച്ചു
ഫോട്ടോ സെഷനു ശേഷം ഓണസദ്യ ഉണ്ട് അടുത്ത ഓണത്തിന് വീണ്ടും ഒത്തുചേരാൻ തീരുമാനിച്ചു പിരിഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments