കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷത്തിന് നാളെ (01/09/2026) തുടക്കം




കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷത്തിന് നാളെ (01/09/2026) തുടക്കം

  കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാൾ ആചരണം നാളെ (01/09/2026) മുതൽ 8 വരെ വിവിധ തിരുക്കർമ്മങ്ങളോടെ ആചരിക്കുമെന്ന് വികാരി ഫാ ജോസഫ് പര്യാത്ത് അറിയിച്ചു. 

നാളെ  മുതൽ 7 വരെയുള്ള ദിവസങ്ങളിൽ രാവിലെ 6 മണിക്ക് ലദീഞ്ഞും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. സെപ്റ്റംബർ 6-ന് രാവിലെ 6.30-ന് ലദീഞ്ഞും വിശുദ്ധ കുർബാനയും, 9.30-ന് വിശുദ്ധ കുർബാനയും നടക്കും.

തിരുനാൾ ദിവസമായ സെപ്റ്റംബർ 8-ന് രാവിലെ 6.15-ന് ആഘോഷമായ വിശുദ്ധ കുർബാനയും അനുബന്ധ തിരുക്കർമ്മങ്ങളും ഫാ ജോസഫ് പര്യാത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. തുടർന്ന് തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും മറ്റ് ആത്മീയ പരിപാടികളും ഉണ്ടായിരിക്കും









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments