പൂവത്തിളപ്പിൽ പട്ടാപ്പകൽ മോഷണം ..... 23 പവൻ സ്വർണം കവർന്നു

പൂവത്തിളപ്പിൽ ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങൾ കവർന്നു. പൂവത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ പട്ടാപ്പകൽ മോഷണം നടന്നത്.

വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷ്ടാക്കൾ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്നത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്.

കുട്ടികളുടെ ആഭരണങ്ങൾ ഉൾപ്പെടെയുള്ള 23 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. അതേസമയം, മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് മാലകൾ മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയതിനാൽ നഷ്ടപ്പെട്ടിട്ടില്ല.

സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സമാന രീതിയിൽ മുൻപ് മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments