ജില്ലയിലെ വിവിധ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ജില്ലാ പോലീസ് മേധാവി.


ജില്ലയിലെ വിവിധ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ജില്ലാ പോലീസ് മേധാവി.
 
 കുറിച്ചി Govt ഗേൾസ് LP സ്കൂൾ, ലിറ്റിൽ ഫ്ലവർ LP സ്കൂൾ, ചങ്ങനാശ്ശേരി പെരുന്ന എൽ.പി. സ്കൂൾ, പാലാ, മുത്തോലി, നെടുംകുന്നം, ചാമ്പക്കര, കൈതെപ്പാലംആയുർവേദ സെന്റർ, ഇരവിനല്ലൂർ govt. Lp സ്കൂൾ, എംഡി LP സ്കൂൾ പുതുപ്പള്ളി, govt hss കാരാപ്പുഴ, cms hss ചാലുകുന്നു,
എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലാ പോലീസ് മേധാവി   സാബു മാത്യു കെ. എം. IPS സന്ദർശിച്ചു.


 സന്ദർശനത്തിൽ  ഡിവൈ.എസ്.പി. മാർ ., സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, എന്നിവരും പങ്കെടുത്തു.

ക്യാമ്പുകളിലെ  സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഭക്ഷണം, ശുചിത്വം, ആരോഗ്യപരിപാലനം എന്നിവ ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തുകയും ദുരിതബാധിതരുമായി ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.


 ആവശ്യമായ എല്ലാ സഹായങ്ങളും സമയബന്ധിതമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുകയും ക്യാമ്പിന്റെ പ്രവർത്തനങ്ങൾ സമഗ്രമായി അവലോകനം ചെയ്യുകയും ചെയ്തു.


 ജില്ലയിലെ എല്ലാ പ്രളയബാധിത പ്രദേശങ്ങളും പ്രളയ ദുരിതാശ്വാസക്യാമ്പുകളും കേന്ദ്രീകരിച്ച് പോലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്
[ അടിയന്തര സാഹചര്യങ്ങളിൽ പോലീസ് സേവനത്തിനായി വിളിക്കുക--112]






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments