ഹൃദയാഘാത പുനരുജ്ജീവനം സ്ക്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം പാഠ്യപുസ്തകങ്ങളിലൂടെ നൽകുന്ന ജീവൻരക്ഷാ അറിവുകൾ ഹൃദയാഘാത നിരക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന് ഗവ.റ്റി.ഡി. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. ബി.പദ്മകുമാർ പറഞ്ഞു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹൃദായാഘാത പുനരുജീവന പരിശീലനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദേശരാജ്യങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കാർഡിയാക്ക് ഫസ്റ്റ് എയിഡും, സി.പി.ആറും ഉൾപ്പെടുത്തിയത് മൂലം വലിയരീതിയിൽ ഹൃദയാഘാത മരണനിരക്ക് കുറക്കുവാൻ കഴിഞ്ഞിട്ടുണ്ടന്ന് പദ്മകുമാർ പറഞ്ഞു. ജില്ലാ ചെയർമാൻ ടി.ടി. കുരുവിള അദ്ധ്യക്ഷത വഹിച്ചു. റെഡ്ക്രോ സസംസ്ഥാന ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ, ജോബി തോമസ്, ജനറൽ സെക്രട്ടറി എസ്. അജയകുമാർ എന്നിവർക്ക് സ്വീകരണം നൽകി.
റെഡ് ക്രോസ് ജില്ലാ നേതൃത്വ സമ്മേളനം എ.ഡി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റോട്ടറി ആലപ്പുഴ ഈസ്റ്റ് ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ, മുഖ്യ പ്രസംഗം നടത്തി പ്രിൻസ് വർഗീസ് ക്ലാസെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ജോസ് ബെന്നറ്റ്,
വൈസ് ചെയർമാൻ തൈക്കൽ സത്താർ, ചെങ്ങന്നൂർ താലൂക്ക് ചെയർമാൻ പാണ്ടനാട് രാധാകൃഷ്ണൻ, അമ്പലപ്പുഴ താലൂക്ക് ചെയർമാൻ കെ.നാസർ, കുട്ടനാട് താലൂക്ക് ചെയർമാൻ ജോസ് ടി. പൂണിച്ചിറ, ജില്ലാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ടി.എസ്.സിദ്ധാത്ഥൻ, ബഷീർ കോയാ പറമ്പിൽ, നസീർ പുന്നക്കൽ, രാജേഷ് രാജഗിരി ,എം.എസ്. നൗഷാദ് അലി എന്നിവർ പ്രസംഗിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി ബീച്ച് റൺ സംഘാടകൻ അഡ്വ. കുര്യൻ ജയിംസ്, ആനന്ദ് ബാബു, ആൻ്റണി എം. ജോൺ ആഷ്മി എന്നിവരെ ആദരിച്ചു. നേപ്പാൾ ദുരന്തത്തിൽ മരിച്ചവർ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, റെഡ്‌ക്രോസ് ഭാരവാഹികളായ പി. കെ. എം, ഇക്ക് ബാൽ, ഡോ.എച്ച്. അസ്‌ലം എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
70 12 23 03 34




0 Comments