കാർഷിക രംഗത്ത് വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇടവക അംഗങ്ങളെ എ കെ സി സി ഏഴാച്ചേരി യൂണിറ്റ് ആദരിച്ചു.
യൂണിറ്റ് പ്രസിഡൻറ് ബിനോയ് പള്ളത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാദർ ജോസഫ് വാട്ടപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏഴാച്ചേരി പള്ളി വികാരി ഫാദർ ലൂക്കോസ് കൊട്ടുകാപ്പള്ളി ആമുഖപ്രസംഗം നടത്തി.
മികച്ച മുതിർന്ന കർഷകനായി അഗസ്റ്റിൻ സി ജെ ചെട്ടിയാകുന്നേൽ,മികച്ച വനിത കർഷക ആലിസ് ജേക്കബ് വില്ലെന്താനത്ത്,മികച്ച ജൈവകർഷകൻ സജി ജേക്കബ് പള്ളിയാരടിയിൽ,മികച്ച ക്ഷീരകർഷകൻ സാജു സെബാസ്റ്റ്യൻ തേക്കുംകാട്ടിൽ,മികച്ച പൈനാപ്പിൾ കർഷകൻ പ്രഭിൻ മാത്യു നെടുമ്പള്ളിൽ,മികച്ച കോഴിഫാം കർഷകൻ സതീഷ് ജോസ് ഐക്കര ,മികച്ച സമ്മിശ്ര കർഷകൻ എൻ പി ഫ്രാൻസിസ് നെടുമ്പള്ളിൽ,മികച്ച വിദ്യാർത്ഥി കർഷകൻ മാനുവൽ പൊരുന്നക്കോട്ട്,മികച്ച കർഷക തൊഴിലാളി സാജു ആൻറണി കാഞ്ഞിരത്തിങ്കൽ എന്നിവരെ ആദരിച്ചു.
രൂപത സെക്രട്ടറി ജോസ് വട്ടുകുളം,ഫാദർ ജോസഫ് ഇടത്തിനാൽ,അജോ തൂണുങ്കൽ ,ജോമിഷ് നടയ്ക്കൽ,ബെന്നി ആലുങ്കൽ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടിയും മാജിക് ഷോയും സ്നേഹവിരുന്നും നടത്തി
70 12 23 03 34






0 Comments