തൃശൂർ നഗരത്തെ ഉത്സവപ്പറമ്പാക്കി മാറ്റി പുലിക്കളി സംഘങ്ങൾ



 ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂർ നഗരത്തെ ഉത്സവപ്പറമ്പാക്കി മാറ്റിയ പുലിക്കളിയിൽ 9 സംഘങ്ങളിലായി നാനൂറ്റിയമ്പതോളം കലാകാരന്മാർ അണിനിരന്നു.  

 സ്വരാജ് റൗണ്ടിലും പരിസരങ്ങളിലും തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങൾ നഗരത്തിലൂടെ ചുവടുവെച്ചു. 


ചെണ്ടമേളങ്ങളുടെയും തകിലിന്റെയും താളത്തിനൊത്തുള്ള പുലികളുടെ ചുവടുകളും വർണ്ണാഭമായ നിശ്ചലദൃശ്യങ്ങളും കാണികളെ ഒരുപോലെ വിസ്മയിപ്പിച്ചു.  


 കേരളത്തിന്റെ തനതായ ഈ നാടൻകലാരൂപത്തെ കൺകുളിർക്കെ കാണാൻ ഒട്ടനവധി വിദേശ വിനോദസഞ്ചാരികളും തൃശൂർ നഗരത്തിലേക്ക് എത്തിയിരുന്നു. മഴ മാറിയ അന്തരീക്ഷം കാണികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments