പാലാ ചേർപ്പുങ്കലിൽ സ്‌കൂൾ കലോത്സവത്തിനിടെ കുഴഞ്ഞു വീണു മരിച്ച അധ്യാപകൻ മജോ ജോസഫിൻ്റെ സംസ്‌കാരം നാളെ വൈകിട്ട് 4 ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ Yes vartha follow up 2


പാലാ ചേർപ്പുങ്കലിൽ സ്‌കൂൾ കലോത്സവത്തിനിടെ കുഴഞ്ഞു വീണു മരിച്ച   അധ്യാപകൻ മജോ ജോസഫിൻ്റെ സംസ്‌കാരം നാളെ  വൈകിട്ട് 4 ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ

Yes vartha follow up 2 


 ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച് എസ് എസിലായിരുന്നു സംഭവം. 

സ്‌കൂൾ കലോത്സവത്തിൻ്റെ മുഖ്യസംഘാടകനായിരുന്ന മജോ പരിപാടികൾ വിവരിച്ച ശേഷം വേദിയിൽ നിന്നും താഴേക്ക് ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻതന്നെ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂളിലെ മലയാളം അധ്യാപകനായിരുന്നു.


സംസ്‌കാരം നാളെ  ബുധനാഴ്ച (16.09.2026) വൈകിട്ട് 4 മണിക്ക് സെൻ്റ് തോമസ് സ്‌കൂളിന് സമീപമുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ. 

ഭാര്യ : മഞ്ജുള ആൻ്റണി പുതിയാകുന്നേൽ പാലാ (അധ്യാപിക, സെൻ്റ് മേരീസ് എച്ച്.എസ്. അറക്കുളം)
മകൻ : ജെറാർഡ് ജോസഫ് (വിദ്യാർത്ഥി, ബി വി എം കോളേജ്, ചേർപ്പുങ്കൽ).

സഹോദരങ്ങൾ : സിജോ ജോസഫ് ഒലവക്കോട് പാലക്കാട് (റയിൽവേ), സജോ ജോസഫ് (ഇടമറുക് ), ശാലിനി പ്രേംജിത്ത് ഏർത്തയിൽ കുറ്റില്ലം (ഹെഡ് അക്കൗണ്ടൻ്റ് കടനാട് ഗ്രാമപഞ്ചായത്ത്).







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments