പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം...നഗരസഭാ ചെയര്‍പേഴ്‌സന്റെ സംസാരം തടസ്സപെടുത്താന്‍ ശ്രമിച്ച ബിനു പുളിക്കക്കണ്ടം മൈക്ക് എടുത്തുമാറ്റി. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് സിപിഎം യോഗത്തിന് നല്കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ച ചെയ്യുംമുന്‍പേ അജണ്ടകള്‍ എല്ലാം പാസാക്കിയതായി പ്രഖ്യാപിച്ച് ചെയര്‍പേഴ്‌സണ്‍ ഇറങ്ങിപ്പോയി.
സംസ്ഥാനമെമ്പാടും നടക്കുന്ന ശുചീകരണ പദ്ധതിയുമായി ബന്ധപ്പെട്ട അജണ്ട ചെയര്‍പേഴ്‌സണ്‍ വായിക്കുന്നതിനിടെയാണ് എതിര്‍പ്പുമായി ബിനു പുളിക്കക്കണ്ടം എഴുന്നേറ്റത്. ഒരുമാസമായി നടക്കുന്ന പദ്ധതിയെക്കുറിച്ച് ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഇപ്പോള്‍ പറയുന്നത് പ്രഹസനമാണെന്നും ബിനു പറഞ്ഞു.
എന്നാല്‍ ഇത് ഗൗനിക്കാതെ ചെയര്‍പേഴ്‌സണ്‍ വായന തുടര്‍ന്നതോടെ ബിനു ഡയസിന് മുന്നിലേയ്‌ക്കെത്തി വാദം ആവര്‍ത്തിച്ചു.
4 വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം 👇👇👇
വീണ്ടും വായന തുടര്‍ന്നതോടെ ബിനു മൈക്ക് തട്ടിപ്പറിക്കുകയും ആരുടെയും വീട്ടിലെ കാര്യമല്ല ഇവിടെ പറയുന്നതെന്നും ഉത്തരം വേണമെന്നും നിര്‍ബന്ധം പിടിച്ചു. മറ്റ് യുഡിഎഫ് കൗണ്‍സിലര്‍മാരും ഡയസിന് മുന്നിലേയ്‌ക്കെത്തിയതോടെ അജണ്ടകള്‍ എല്ലാം പാസാക്കിയതായി പറഞ്ഞ് ചെയര്‍പേഴ്‌സണ്‍ ഇറങ്ങിപ്പോവുകയായിരുന്നു.
കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിഷയം ഇതോടെ ചര്‍ച്ച നടന്നില്ല. തുടര്‍ന്ന് ബിജു പാലൂപടവനുമായി തര്‍ക്കം തുടര്‍ന്നു. ഇതിനിടെ നടുത്തളത്തിലെത്തിയ ടോണി തൈപ്പറമ്പില്‍ കൊട്ടാരമറ്റം സ്റ്റാന്‍ഡ് യോഗങ്ങള്‍ക്ക് കൊടുക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് കുത്തിയിരുന്നു. യുഡിഎഫ് അംഗങ്ങളും വിമത കൗണ്‍സിലര്‍മാരും സെക്രട്ടറിയെ വിയോജനം അറിയിച്ച് കത്ത് നല്കി.
അതേസമയം, ഇനി സമ്മേളനത്തിന് സ്റ്റാന്‍ഡ് നല്‌കേണ്ടതിലെന്ന അജണ്ട ചര്‍ച്ച ചെയ്യാതിരിക്കാനാണ് ബിനു ബഹളം വച്ചതെന്ന് വൈസ് ചെയര്‍മാന്‍ ബിജു മാത്യൂസ് ആരോപിച്ചു. മൈക്ക് തകര്‍ത്തതിനെതിരെ പോലീസില്‍ പരാതി നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ അറിയിക്കാതിരുന്ന പരിപാടി ഇപ്പോള്‍ അറിയിക്കുന്നത് പ്രഹസനമാണെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു.
കഴിഞ്ഞ തവണ സ്റ്റാന്‍ഡ് വിട്ടുനല്കിയപ്പോള്‍ ഇനി നടക്കില്ല എന്ന് പറഞ്ഞ പാലൂപ്പടവന്‍ ഇപ്പോള്‍ മിനുട്‌സിലില്ല എന്ന് പറഞ്ഞാണ് അനുവദിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു. 13 പേര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതായും അജണ്ടകള്‍ പാസായിട്ടില്ല എന്നും ബിനു പറഞ്ഞു.
70 12 23 03 34




0 Comments