കോട്ടയം മണിമലയിൽ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.... പഞ്ചായത്തംഗമടക്കമുള്ള പ്രതികൾ അറസ്റ്റിൽ.


 കോട്ടയം മണിമലയിൽ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പഞ്ചായത്തംഗമടക്കമുള്ള പ്രതികൾ അറസ്റ്റിൽ. 

മണിമല വൈക്കുന്നേൽ ഷിബുവിനെ കരിക്കാട്ടൂർ സെൻട്രലിൽ
അമ്പാട്ട് കുന്നേൽ കോളനിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണന്ന് തെളിഞ്ഞത്.സംഭവത്തിൽ , സി പി എം ലോക്കൽ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്തംഗം ഉൾപ്പെടെ 6 പേരെ മ ണിമല പോലീസ് അറസ്റ്റ് ചെയ്തു.


മണിമല പഞ്ചായത്തംഗമായ ജോജി ജോൺ, ജോബിൻ രാജൻ, ഷൈബിൻ സാം, നിഖിൽ അയ്യപ്പൻ, അമൽ രാജ്, കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


പഞ്ചായത്തംഗമായ ജോജിയുടെ മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ മർദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ട ഷിബുവിന് പരുക്കേൽക്കുകയായിരുന്നു.തുടർന്ന് പിറ്റേ ദിവസമാണ് ഇയാളെ തോട്ടത്തിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 


പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണം എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രതികളുടെ അറസ്റ്റ്.ഷിബുവിൻ്റെ മരണത്തിന് ശേഷം കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളുടെ അറസ്റ്റ് ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തുകയായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments