ബൈക്കപകടത്തിൽ കാലിക്കറ്റ് എഫ്‌സി ഫുട്‌ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം


ബൈക്കപകടത്തിൽ കാലിക്കറ്റ് എഫ്‌സി ഫുട്‌ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം 

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുണ്ടായ ബൈക്കപകടത്തിൽ സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമായ തൃശൂർ സ്വദേശി റിജോൺ ജോസ് അന്തരിച്ചു. 


ഇന്നലെ രാത്രി സുഹൃത്തുമായി  സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിജോൺ ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


 ഒപ്പമുണ്ടായിരുന്ന സഹതാരവും സന്തോഷ് ട്രോഫി താരവുമായ ഗനി അഹമ്മദ് നിഗം പരിക്കുകളോടെ ചികിത്സയിലാണ്. ഫോഴ്സ കൊച്ചി, എഫ്സി കേരള തുടങ്ങിയ ക്ലബുകൾക്കായും റിജോൺ ഇതിനുമുമ്പ് കളിച്ചിട്ടുണ്ട്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments