പാലാ ഇടമറ്റത്ത് ചുഴലിക്കാറ്റ്.....കനത്ത നാശനഷ്‌ടം


പാലാ ഇടമറ്റത്ത് ചുഴലിക്കാറ്റ്.....കനത്ത നാശനഷ്‌ടം

അനീഷ് ഇടമറ്റം
(റിപ്പോർട്ടർ , മംഗളം)


മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം, പങ്കപ്പാട്, മുകളേൽ പീടിക, വിളക്കുമാടം പ്രദേശങ്ങളിൽ ഇന്ന് വൈകീട്ട് ആഞ്ഞു
 വീശിയ ചുഴലി കൊടുങ്കാറ്റിൽ കനത്ത നാശനഷ്‌ടം. 



നിരവധി പേരുടെ കൃഷി നശിച്ചു. പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം തകരാറിലായി. വീടുകൾക്കും  ഭാഗികമായ നാശമുണ്ട്. വിളക്കുമാടം -ഇടമറ്റം റോഡിൽ ഗതാഗതം മുടങ്ങി. റബ്ബർ മരങ്ങൾ ഒടിഞ്ഞു വീണു. ആഞ്ഞിലി, പ്ലാവ്, തേക്ക്, മഹാഗണി എന്നിവ നിലംപൊത്തി. റബ്ബറിനാണ് കൂടുതൽ നാശമുണ്ടായത്. പാലാ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments