പവർബ്രിഗേഡ് ടീച്ചർ എംപവർമെന്റ് പ്രോഗ്രാം മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു


പവർബ്രിഗേഡ് ടീച്ചർ എംപവർമെന്റ് പ്രോഗ്രാം മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു

  പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുന്ന   'പവർബ്രിഗേഡ്' ടീച്ചർ എംപവർമെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനത്തെ പ്രഥമ സമ്മേളനം  പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. 

വിദ്യാർത്ഥികളുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്ക്  ഉപകരിക്കുന്ന വിധത്തിലുള്ള അഞ്ചിന കർമ്മ പരിപാടികളാണ് പവർ ബ്രിഗേഡ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാലയങ്ങളെ ഉൾപ്പെടുത്തി പതിനാലു ജില്ലകളിലായി 140 വിദ്യാലയങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ഈ പദ്ധതിയിലേക്ക് ആദ്യഘട്ടമായി തിരഞ്ഞെടുത്തിട്ടുള്ളത് കോട്ടയം, ഇടുക്കി , എറണാകുളം ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയാണ് പാലായിൽ വെച്ച് നടത്തിയത്. 


വിദ്യാർത്ഥികൾ തന്നെ പദ്ധതികൾക്ക് രൂപം കൊടുക്കുകയും സ്വന്തം പരിശ്രമത്തിലൂടെ അതെല്ലാം നടപ്പിലാക്കുകയും പദ്ധതിയുടെ പ്രവർത്തന വിജയം സ്വമേധയാ വിലയിരുത്തുകയും ചെയ്യുന്ന പുതിയ പഠന രീതിയാണ് പവർ ബ്രിഗേഡ് പ്രോഗ്രാമിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. 
വിദ്യാർത്ഥികൾക്ക് ഗുണപ്രദമാകുന്ന വിധത്തിൽ പദ്ധതിക്ക് ഭാവിയിൽ കൂടുതൽ അംഗീകാരം ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ ആവശ്യമായ ചർച്ചകൾ നടത്തുന്നതിനും അനുകൂല നടപടി സ്വീകരിക്കുന്നതിനും തയ്യാറാകുമെന്ന് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി 

പാലാ മുനിസിപ്പൽ ചെയർപേഴ്സൺ 
മായാ രാഹുൽ അധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ . സംസ്ഥാന ഫാക്കൽറ്റി അംഗങ്ങളായ 
ഡോ. അജിത്ത് ആർ.പിള്ള, ഡോ സന്ധ്യ വി.എസ്
റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ബോബൻ വി.എ,
 കോട്ടയം എജുക്കേഷണൽ ഡിസ്ട്രിക്ട് കൺവീനർ ഷൈനി കുര്യൻ, കോട്ടയം  പവർബ്രിഗേഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മിനി ദാസ്   . കടുത്തുരുത്തി എജുക്കേഷണൽ ഡിസ്ട്രിക്ട് കൺവീനർ ജ്യോതി ബി. നായർ എന്നിവർ പ്രസംഗിച്ചു 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments