സംസ്ഥാനത്ത് പൊള്ളുന്ന ചൂട്.. ബുധനാഴ്ച വരെ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍സ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.


 സംസ്ഥാനത്ത് പൊള്ളുന്ന ചൂട്.. ബുധനാഴ്ച വരെ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍സ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

യർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിർദേശമുണ്ട്. പകൽ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയങ്ങളില്‍ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.പുനലൂരാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെട്ടത്. 36.2 ഡിഗ്രി സെല്‍സ്യസ്. 


കോട്ടയത്ത് 35.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇതിനുപുറമേയാണ് അന്തരീക്ഷത്തിലെ ഈർപ്പത്തിലെ (ഹ്യുമിഡിറ്റി) വർധന. 75 മുതൽ 90 ശതമാനംവരെയാണ് പല ജില്ലകളിലും ഹ്യുമിഡിറ്റിയുടെ അളവ്. അസഹനീയ കാലാവസ്ഥയിൽ വലയുകയാണ് നാട്. ഇന്നു രാവിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  വ്യാഴാഴ്ച മുതല്‍ മധ്യകേരളത്തിലെ ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. 23-ന് സൂര്യൻ ഭൂമധ്യരേഖയുടെ നേർമുകളിലെത്തും. ഇപ്പോൾ ലംബമായ സൂര്യരശ്മികളാണ് ഭൂമിയിലെത്തുന്നത്.തെളിഞ്ഞ ആകാശമായതുകൊണ്ട് സൂര്യരശ്മികൾക്ക് തീക്ഷ്ണത കൂടും. കാലവർഷത്തിൽ ഇതുവരെ പെയ്യേണ്ടിയിരുന്നത് 1806.4 മില്ലീമീറ്റർ മഴയാണ്. പെയ്തത് 1371.6 മില്ലീമീറ്റർ മാത്രമാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments