മുൻകൂട്ടി ബൈക്കുകള്‍ ട്രെയിനില്‍ എത്തിച്ച്‌ വിമാനത്തില്‍ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കില്‍ സഞ്ചരിച്ച്‌ കവർച്ച നടത്തുന്ന ഉത്തർപ്രദേശ് സ്വദേശികളായ ആറ് യുവാക്കള്‍ പോലീസ് പിടിയിലായി.


മുൻകൂട്ടി ബൈക്കുകള്‍ ട്രെയിനില്‍ എത്തിച്ച്‌ വിമാനത്തില്‍ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കില്‍ സഞ്ചരിച്ച്‌ കവർച്ച നടത്തുന്ന ഉത്തർപ്രദേശ് സ്വദേശികളായ ആറ് യുവാക്കള്‍ പോലീസ് പിടിയിലായി.

തൃശ്ശൂർ, കളമശ്ശേരി, കണ്ണൂർ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.തൃശ്ശൂരില്‍ മോഷണശ്രമത്തിനിടെ സംഘത്തിലെ പ്രധാനികളില്‍ ഒരാളായ ഉത്തർപ്രദേശ് ബാഗ്‌പെറ്റ് സ്വദേശി റിഹാനെ (20) തൃശ്ശൂർ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടാളികള്‍ കൊച്ചി കേന്ദ്രീകരിച്ച്‌ തങ്ങുന്നതായി വിവരം ലഭിച്ചത്.


തൃശ്ശൂർ പോലീസ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരിയിലെ ലോഡ്‌ജില്‍ കളമശ്ശേരി പോലീസും തൃശ്ശൂർ പോലീസും ചേർന്ന് മിന്നല്‍ റെയ്ഡ് നടത്തി. ഇവിടെ താമസിച്ചിരുന്ന അഞ്ച് പ്രതികളെ പോലീസ് പിടികൂടി. 


ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സെയ്‌ഫുള്ള (31), മുഹമ്മദ് ഫർമാൻ അൻസാരി (22), സുഹൈല്‍ (22), ഷക്കീബ് (21), റിഹാൻ ഖാൻ (22) എന്നിവരാണ് പിടിയിലായത്. ഇവർ താമസിച്ചിരുന്ന മുറിയില്‍നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന കേബിള്‍ കട്ടറുകള്‍, വിവിധ താക്കോലുകള്‍, മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍, പണം, തിരിച്ചറിയല്‍ രേഖകള്‍, ട്രെയിൻ, വിമാന ടിക്കറ്റുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.


കളമശ്ശേരിയില്‍ പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റ് അംഗങ്ങള്‍ കണ്ണൂരിലുണ്ടെന്ന് അറിഞ്ഞു. തുടർന്ന് കണ്ണൂർ പോലീസിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെനിന്ന് നാല് പേരെക്കൂടി പിടികൂടി. നിർമാണം നടക്കുന്ന വീടുകള്‍, കോപ്പർ സ്ട്രിപ്പുകളുള്ള വൻകിട ജനറേറ്ററുകള്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് ബൂത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും മോഷണം നടത്തിയിരുന്നതെന്ന് കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എ.എല്‍. അഭിലാഷ് പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments