വിശ്വകര്‍മ്മ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം താനുണ്ടെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ.



വിശ്വകര്‍മ്മ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ. 

സംസ്ഥാനത്ത് നിലവില്‍ നമ്മുടെ  മന്ത്രിസഭയാണ് ഭരണത്തിലുള്ളതെന്നും വിശ്വകര്‍മ്മ സമൂഹത്തിന്റെ ഏത് ആവശ്യങ്ങള്‍ക്കും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചില്‍ താലൂക്ക് യൂണിയന്‍ പാലാ വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിശ്വകര്‍മ്മ ദിനാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

താന്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ വിശ്വകര്‍മ്മ സമൂഹവുമായി വലിയ ആത്മബന്ധം സൂക്ഷിച്ചിട്ടുണ്ടെന്നും അവരുടെ പിന്തുണ ഒരിക്കലും മറക്കാനാവാത്തതാണെന്നും എം.എല്‍.എ പറഞ്ഞു.

പന്ത്രണ്ടാം മൈല്‍ എസ്.എന്‍.ഡി.പി.  വിശ്വകര്‍മ്മ നഗറില്‍ നടന്ന ആഘോഷം പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ബിനു സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സുകുമാരന്‍,സംസ്ഥാന ബോര്‍ഡ് അംഗം കെ. വി. ഷാജി,എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments