ഇന്ന് ( 17-9-26 വ്യാഴം) സൗഹൃദ സന്ദർശനത്തിനായി പാലാ, പുളിക്കകണ്ടത്തിൽ വീട്ടിൽ മന്ത്രി കെ.മുരളീധരനെത്തി.
ബിനു പുളിക്കകണ്ടം , ബിജു പുളിക്കകണ്ടം, ദിയ പുളിക്കകണ്ടം ഇവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഉച്ചയൂണു കഴിഞ്ഞ് വിശ്രമത്തിനും ശേഷം കടനാട്ടിലെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് പോയി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എൻ സുരേഷ് , തോമസ് കല്ലാടൻ , രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് KK ശാന്താറാം , UDF പാലാ നഗരസഭ പാർലമെൻ്ററി കമ്മറ്റി നേതാവ് സെബാസ്റ്റ്യൻ പനയ്ക്കൽ , കൗൺസിലർമാരായ സിജി ടോണി , പ്രിൻസി സണ്ണി, ബിജു സെബാസ്റ്റ്യൻ, സോണിയ ചിറ്റേട്ട്, റിയ ചീരാങ്കുഴി തുടങ്ങിയവരും അദ്ദേഹത്തെ സന്ദർശിച്ചു.
പാലായിലെ താലൂക്ക് ഗവർമെൻ്റ് ആശുപത്രി, ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി ഇവയുടെ നിലവിലെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു.





0 Comments