ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള.... സംഘാടക സമിതി രൂപീകരിച്ചു


ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള...സംഘാടക സമിതി രൂപീകരിച്ചു

 ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ജില്ലയിലെ ശാസ്ത്രമേള ഒക്ടോബർ 6, 7 (ചൊവ്വ, ബുധൻ) തീയതികളിൽ ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.

ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രിൻസിപ്പാൾ ഷീജ എസ്. സ്വാഗതം പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഫ്സൽ ഇജാസ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു.


എ.ഇ.ഒ. ഓഫീസിലെ സീനിയർ സൂപ്രണ്ട് രാജേഷ് ബി. ആമുഖപ്രസംഗം നടത്തി. എച്ച്.എം. ഫോറം സെക്രട്ടറി മാത്യു കെ. ജോസഫ് വിഷയാവതരണവും സംഘാടക സമിതി രൂപീകരണവും നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് മുജീബ് മoത്തിപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർ ആശംസകൾ നേർന്നു. ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സി.സി. പൈകട കൃതജ്ഞത രേഖപ്പെടുത്തി. 


സയൻസ് ഫെയർ സെക്രട്ടറി,
യോഗേഷ് ജോസഫ്, മാത്സ് ഫെയർ സെക്രട്ടറി, ജോബിൻ കുരുവിള, പ്രവൃത്തി പരിചയമേള സെക്രട്ടറി ഹരികൃഷ്ണൻ ,
വാർഡ് കൗൺസിലർമാർ,വിവിധ സ്കൂളുകളിലെ പ്രിൻസിപ്പാൾമാർ, കൺവീനർമാർ എന്നിവർ പങ്കെടുത്തു.

സെപ്റ്റംബർ 25-നകം സ്കൂൾതല രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഒക്ടോബർ 6-ന് സാമൂഹ്യശാസ്ത്രമേളയും പ്രവൃത്തിപരിചയമേളയും, ഒക്ടോബർ 7-ന് ശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ.ടി. മേള എന്നിവ നടക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments