തൂഫാൻ പദ്ധതിയിൽ മദ്യത്തെ ഒഴിവാക്കിയത് നീതീകരിക്കാനാകില്ല: കെ.സി.ബി.സി .
രാസ-ജൈവ ലഹരികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാജക്കള്ള് ഉൾപ്പെടെയുള്ള മദ്യത്തെ തൂഫാൻ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് ശരിയല്ലെന്ന് കെ.സി.ബി.സി. ഭാരവാഹികൾ വ്യക്തമാക്കി.
ചെത്തു കള്ളിന് പരിധിയുള്ളതിനാൽ വ്യാജക്കള്ള് ഉൽപാദന കേന്ദ്രങ്ങളിലും പരിശോധന വേണമെന്ന് ആവശ്യപ്പെട്ട അവർ, മദ്യത്തെ മാന്യവത്കരിക്കുന്ന നയങ്ങളോട് യോജിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു.
എ.കെ. ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും മാതൃകയിലുള്ള മദ്യനയമാണ് യു.ഡി.എഫ് സ്വീകരിക്കേണ്ടതെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഷാപ്പുകൾ ഹോട്ടലുകളാക്കി മാറ്റിയതിലൂടെ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവർക്കിടയിൽ ലഹരി ഉപയോഗം കൂടിയതായും സംഘടന കുറ്റപ്പെടുത്തി.
കേന്ദ്രീകൃത തീരുമാനങ്ങൾക്ക് പകരം ബാറുകൾ അനുവദിക്കുന്നതിൽ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.
70 12 23 03 34




0 Comments