സത്യം ഓൺലൈൻ സ്റ്റുഡിയോ അനക്സിന് വെഞ്ചരിപ്പ്.... ലക്ഷക്കണക്കിന് മലയാളി വായനക്കാരിലേക്ക് വാർത്തകളുമായി പുതിയ സാങ്കേതിക ചുവടുവയ്പ്



സത്യം ഓൺലൈൻ സ്റ്റുഡിയോ അനക്സിന് വെഞ്ചരിപ്പ്....
ലക്ഷക്കണക്കിന് മലയാളി വായനക്കാരിലേക്ക് വാർത്തകളുമായി പുതിയ സാങ്കേതിക ചുവടുവയ്പ്

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികൾ വായനക്കാരായുള്ള സത്യം ഓൺലൈനിന്റെ പുതിയ സ്റ്റുഡിയോ അനക്സിന് പാലാ വള്ളിച്ചിറയിൽ തുടക്കമായി. 

പൈങ്ങുളം സെന്റ് മേരീസ് പള്ളി വികാരി ഫാ. ആന്റണി വാഴയിൽ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു.


വാർത്താ-വിവര രംഗത്ത് ഡിജിറ്റൽ മാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മലയാളി സമൂഹത്തിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തുന്നതിനുള്ള സത്യം ഓൺലൈനിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ സ്റ്റുഡിയോ അനക്സ് ഒരുക്കിയിരിക്കുന്നത്. 


രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി കഴിയുന്ന മലയാളികൾക്ക് പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വാർത്തകൾ വേഗത്തിൽ ലഭ്യമാക്കുന്നതിൽ സത്യം ഓൺലൈൻ ശ്രദ്ധേയമായ സാന്നിധ്യമാണ്.
 

വാർത്തകൾക്കൊപ്പം അഭിമുഖങ്ങൾ, വീഡിയോ റിപ്പോർട്ടുകൾ, പ്രത്യേക പരിപാടികൾ, വിശകലനങ്ങൾ തുടങ്ങിയവ കൂടുതൽ മികവോടെ തയ്യാറാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് പുതിയ സ്റ്റുഡിയോ സൗകര്യം സഹായകമാകും.


ചടങ്ങിൽ ദീപിക മുൻ എഡിറ്റർ ജോർജ് കള്ളിവയലിൽ, സംസ്ഥാന വിവരാവകാശ കമ്മീഷണർ സോണിച്ചൻ പി. ജോസഫ്, സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്റ് നെല്ലിക്കുന്നേൽ, കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ടോബിൻ കെ. അലക്സ്, ജെയ്സൺ മാന്തോട്ടം, സാബു എബ്രഹാം, കേരള കൗമുദി റിപ്പോർട്ടർ സുനിൽ പാലാ തുടങ്ങിയവർ പങ്കെടുത്തു.


സത്യം ഓൺലൈൻ എറണാകുളം ബ്യൂറോ ചീഫ് സുബാഷ് നമ്പുരയ്ക്കൽ നന്ദി പറഞ്ഞു.

വാർത്തകൾ അതിവേഗം മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെയുള്ള സ്റ്റുഡിയോയുടെ പ്രവർത്തനം സത്യം ഓൺലൈനിന്റെ വീഡിയോ ജേർണലിസം ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എഡിറ്റർ വിൻസെൻ്റ് നെല്ലിക്കുന്നേൽ പറഞ്ഞു . 


കേരളത്തിൽ മാത്രമല്ല, വിവിധ രാജ്യങ്ങളിലായി കഴിയുന്ന മലയാളി സമൂഹത്തിലേക്കും പുതിയ സ്റ്റുഡിയോയുടെ പ്രവർത്തനഫലങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനാണ് സത്യം ഓൺലൈൻ ലക്ഷ്യമിടുന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments