വയോജന പാർക്കുകൾ സ്ഥാപിക്കണം -മുല്ലക്കര രത്നാകരൻ.
കേരളത്തിലെ വയോജനങ്ങൾ വലിയ ഒറ്റപ്പെടലും അവഗണനയും നേരിടുന്ന കാലഘട്ടമാണ് ഇപ്പോൾ ഉള്ളത്. പഴയകാല കുടുംബ ബന്ധങ്ങൾ ശിഥിലമായതാണ് ഇതിനു കാരണമെന്ന് മുൻ മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരൻ പറഞ്ഞു. വയോജന കമ്മീഷൻ ഉണ്ടാക്കിയിട്ടോ, വയോജന വകുപ്പ് ആരംഭിച്ചോ ഇതിന് പരിഹാരം കാണാൻ കഴിയില്ല. പുതിയ തലമുറക്ക് കുടുംബ ബന്ധങ്ങളുടെ ആവശ്യം മനസ്സിലാക്കി കൊടുക്കണം.
ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങൾക്ക് ഒത്തുകൂടാനും സമയം ചെലവഴിക്കാനും പഞ്ചായത്ത് തലത്തിൽ വയോജന പാർക്കുകൾ സ്ഥാപിക്കണമെന്ന് മുല്ലക്കര ആവശ്യപ്പെട്ടു. പാലായിൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ സീനിയർ സിറ്റിസൻസ് സർവീസ് കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പി ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ എൽ സുധാകരൻ സ്വാഗതം ആശംസിച്ചു. സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ കേരള വയോജന കമ്മീഷൻ അംഗം കെ എൻ കെ നമ്പൂതിരി, ലാളം ബ്ലോക്ക് പ്രസിഡന്റ് അഡ്വ ജോസ് പ്ലാക്കൂട്ടം, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ്, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ ജോർജ്, അഡ്വ തോമസ് വി റ്റി, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, വയോജന ചികത്സ വിഭാഗം സർക്കാർ ഹോമിയോ ഡോ കാർത്തിക വിജയകുമാർ, കെ കെ നീലകണ്ഠകുറുപ്പ് എന്നിവർ പ്രസംഗിച്ചു.
അശ്വതി ബി നായർ,അനിൽ ഗോപിനാഥ്,ഡോ മനോജ് കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സമ്മേളന ഇന്നും തുടരും. കൗൺസിൽ സ്ഥാപക സമ്മേളനം ജല സേചന ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും
70 12 23 03 34





0 Comments