കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റ് മോഷണ കേസിലെ പ്രതി പിടിയിൽ.
കടപ്ലാമറ്റം ഇലയ്ക്കാട് പടിഞ്ഞാറേകൂറ്റ് റിൻ്റോ ജേക്കബ് (32) ആണ് ഇന്ന് വെളുപ്പിന് അയര്‍ക്കുന്നത്തു നിന്നും പിടിയിൽ ആയത്. ഇയാൾ കുറവിലങ്ങാട് കോട്ടയം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് കണ്ടക്ടർ ആണ്.
മോഷ്ടിച്ച 32000 രൂപയിൽ 30000 രൂപ കണ്ടെടുത്തു. സ്വകാര്യ ബസ് കണ്ടക്ടർ ആയ റിൻ്റോ മോഷണത്തിനു ശേഷം പതിവ് പോലെ ജോലിയ്ക്ക് കയറിയിരുന്നു.എസ്എച്ച്ഒ ഗൗതം ഹരി, എസ്ഐമാരായ അഭയ് ദേവ്, ജേക്കബ് വി. ജോയി, മഹേഷ് കൃഷ്ണ, എഎസ്ഐ അരുൺ കുമാർ, സിപിഓമാരായ അരുൺ, രാജു, അശ്വിൻ രാജ് എന്നിരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
70 12 23 03 34




0 Comments