ആശുപത്രി കേസ് വന്നതിനാൽ പാലാ നഗര സഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ലെന്ന് വിമത കോൺഗ്രസ് കൗൺസിലർ രജിതാ പ്രകാശ്..... അവരുടെ ആദ്യ പ്രതികരണം "യെസ് " വാർത്തയോട്
വളരെ അത്യാവശ്യമായ ആശുപത്രി കേസ് വന്നതിനാലാണ് പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് കൗൺസിലർ രജിതാ പ്രകാശിന്റെ ആദ്യ പ്രതികരണം. ഇക്കാര്യത്തിൽ ആദ്യമായി ‘യെസ് വാർത്ത’യോടാണ് രജിതാ പ്രകാശ് പ്രതികരിച്ചത്.
വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതിന് പിന്നിൽ മറ്റ് രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്നും ഇതുസംബന്ധിച്ച് ഉയരുന്ന മറ്റ് ഊഹാപോഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും രജിതാ പ്രകാശ് വ്യക്തമാക്കി. അടിയന്തര ആശുപത്രി സാഹചര്യം ഉണ്ടായതിനാൽ തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുക്കാൻ കഴിയാത്തതാണെന്നും അവർ പറഞ്ഞു.
അതേസമയം, രജിതാ പ്രകാശ് വ്യക്തമാക്കിയ കാരണം തന്നെയാണോ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള യഥാർഥ കാരണമെന്ന് സംശയം പ്രകടിപ്പിച്ച് നഗരസഭയിലെ ചില കൗൺസിലർമാർ രംഗത്തെത്തി. വിട്ടുനിൽക്കലിന് പിന്നിൽ മറ്റെന്തെങ്കിലും രാഷ്ട്രീയ സാഹചര്യമുണ്ടോയെന്നതാണ് ചില കൗൺസിലർമാർ ഉന്നയിക്കുന്ന സംശയം.
എന്നാൽ ഇത്തരത്തിലുള്ള സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും തന്റെ അഭാവത്തിന് വ്യക്തമായ കാരണമുണ്ടെന്നും രജിതാ പ്രകാശ് ആവർത്തിച്ചു. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നഗരസഭയിലെ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയായിരിക്കെയാണ് രജിതാ പ്രകാശിന്റെ പ്രതികരണം.
70 12 23 03 34



0 Comments