ഇൻഡസ്ട്രിയൽ ഏരിയയിൽ ഗഞ്ചാവ് ഒളിപ്പിച്ചുവച്ചതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ അസം സ്വദേശിയായ യുവാവ് പിടിയിലായി.
അസം ധേമാജി സ്വദേശിയായ പ്രണവ് സോണ (29)യാണ് പിടിയിലായത്.
ഹൈറേഞ്ച് കമ്പനിയുടെ എതിർവശത്തുള്ള ഇരുനില കെട്ടിടത്തിന്റെ മുകൾനിലയിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 526 ഗ്രാം ഗഞ്ചാവ് കണ്ടെത്തി.
ചങ്ങനാശ്ശേരി എസ്.ഐ. അഖിൽ വിജയകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ക്രിസ്റ്റഫർ, എസ്.സി.പി.ഒ. അജേഷ് പി.ബി., എസ്.സി.പി.ഒ. ടോമി സേവ്യർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
70 12 23 03 34


0 Comments