സൗജന്യ ഭക്ഷ്യധാന്യ കിറ്റു വിതരണവും, ഡയാലിസിസ് കിറ്റു വിതരണവും , സന്നദ്ധ രക്തദാന ക്യാമ്പും നടത്തി .


സൗജന്യ ഭക്ഷ്യധാന്യ കിറ്റു വിതരണവും,
ഡയാലിസിസ് കിറ്റു വിതരണവും , സന്നദ്ധ രക്തദാന ക്യാമ്പും നടത്തി

 മോഡൽ ലയൺസ് ക്ലബ്ബ് ഓഫ് അടൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെയും എൻ.എസ്.എസിന്റെയും, പാലാ ബ്ലഡ് ഫോറത്തിന്റെയും, മേരിഗിരി ഐ.എച്ച്.എം ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ, ബ്ലഡ് ഡൊണേഷൻ ക്യാമ്പും, സൗജന്യ ഭക്ഷ്യധാന്യ കിറ്റു വിതരണവും, ഡയാലിസിസ് കിറ്റു വിതരണം നടത്തി.


   ഹെൻട്രി ബേക്കർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരീഷ് കുമാർ ജി.എസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡന്റും ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോർഡിനേറ്ററുമായ സിബി മാത്യു പ്ലാത്തോട്ടം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. സ്റ്റാലിൻ കെ. തോമസ് ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്തു.


ചടങ്ങിൽ എം.ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരീഷ് കുമാർ ജി.എസിനെയും പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ യേയും പൊന്നാട അണിയിച്ച് ആദരിച്ചു.
          പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, അലുമനി അസ്സോസ്സിയേഷൻ വൈസ് പ്രസിഡൻ്റ് വിൽസൺ മാത്യു ഡോ. ഉമാറാണി, ജസ്റ്റിൻ ജോസഫ്, ദേവിക, ദേവദാസ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും എൻ.എസ്.എസ് വളണ്ടിയർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments