കഞ്ചാവ് കടത്തുന്നതിനിടെ പാലായിൽ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് വധിക്കാൻ ശ്രമിച്ച പ്രതികൾക്ക് ഇതിനു മുമ്പും നിരവധി കേസ്സുകൾ ..... പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് നിരവധി ലഹരി കേസ്സുകൾ ....
ഈരാറ്റുപേട്ട വില്ലേജ് നടയ്ക്കൽ കരയിൽ തേക്കടിമുക്ക് ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ മുഹമ്മദ് സാലി മകൻ ഷാഹിദ് വി.എം 29 വയസ്, 2. തൊടുപുഴ, കുമാരമംഗലം വില്ലേജ് വെങ്ങല്ലൂർ പോസ്റ്റൽ അതിർത്തിയിൽ പുത്തൻ വീട്ടിൽ ഇസ്മയിൽ മകൻ അജ്മൽ പി.ഐ 33 വയസ്, 3. എറണാകുളം ജില്ലയിൽ മരട് വില്ലേജിൽ നെട്ടൂർ പോസ്റ്റൽ അതിർത്തിയിൽ പരത്തിച്ചോട് ഭാഗത്ത് വെട്ടിക്കാട്ട്പറമ്പിൽ വീട്ടിൽ അബ്ദുൾ കരീം മകൻ മുഹമ്മദ് സഹൽ വി.എ 30 വയസ് എന്നിവരാണ് പിടിയിലായത്. ഇവർ കാറിൽ കടത്തിക്കൊണ്ടുവന്ന 430 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു .
പ്രതികൾ കാർ ഇടിപ്പിച്ചതിൽ വച്ച് DANSAF ടീം അംഗമായ സിവിൽ പോലീസ് ഓഫീസർ അഭിലാഷ് എം. എസിന്‍റെ കാലിൽ ഗുരുതരമായ പരിക്ക് പറ്റിയിരുന്നു.
3 പ്രതികൾക്കും വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ് കടത്തിയതിന് കേസുകൾ നിലവിലുള്ളതാണ്. പാലാ സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എം.ഡി, പാലാ പോലീസ് സ്റ്റേഷൻ SHO ടോമിൻ ജോസ്, സബ്ബ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ വി.ആർ, യശസ്. കെ, പാലാ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ SCPO പ്രേംകുമാർ, CPO അനീഷ് കുമാർ എം.ആർ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ SCPO രഞ്ജിത്ത്. സി, CPO ശ്രീജേഷ് , CPO ജോഷി, രാമപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ CPO ശ്യാം മോഹൻ, DANSAF ടീം അംഗമായ CPO അഭിലാഷ് എം.എസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
70 12 23 03 34
.jpeg)


0 Comments