മാർ സ്ലീവാ മെഡിസിറ്റിയിൽ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനം ആരംഭിച്ചു.
മാർ സ്ലീവാ മെഡിസിറ്റിയുടെ രോഗീപരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനത്തിനു തുടക്കമായി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മെഡിസിൻ സർവീസ് ഡെലിവറിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.
ആശുപത്രിയുടെ 15 കി.മി. പരിധിയിലുള്ളവർക്കാണ് വീടുകളിൽ മരുന്നു ലഭ്യമാകുന്ന സേവനങ്ങളുടെ പ്രയോജനം ലഭിക്കുക.
പ്രായമായ രോഗികൾക്കും, മറ്റ് ഗുരുതര രോഗങ്ങളിൽ കഴിയുന്നവർക്കും ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ടു നേരിടുന്നവർക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് പുതിയ സേവനത്തിനു തുടക്കം കുറിച്ചത്.
ആശുപത്രിയിൽ നിന്നു രേഖപ്പെടുത്തിയ കുറിപ്പടി പ്രകാരം നൽകുന്ന മരുന്നുകൾക്കു പുറമെ മറ്റ് അംഗീകൃത ആശുപത്രികളിലെ കുറിപ്പടി പ്രകാരമുള്ള മരുന്നുകളും സേവനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറിപ്പടികളുടെ കാലാവാധി തീരുന്ന മുറയ്ക്ക് ടെലിമെഡിസിൻ സേവനം പ്രയോജനപ്പെടുത്തി മരുന്നുകൾ ഉറപ്പാക്കുകയും ചെയ്യാം. പ്രത്യേക പാക്കിംഗുകളോടെ ലേബൽ പതിപ്പിച്ചു സുരക്ഷിതമായ രീതിയിലാണ് മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുക.
ഫോൺ നമ്പർ - 9188525945
70 12 23 03 34



0 Comments