വര്‍ഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന കോട്ടയത്തിന്റെ ആകാശപ്പാത നിര്‍മ്മാണത്തിന് വീണ്ടും ചിറകുമുളയ്ക്കുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും മന്ത്രി സി.പി. ജോണിന്റെയും നേതൃത്വത്തില്‍ നാളെ തിരുവനന്തപുരം നിയമസഭാ കോംപ്ലക്‌സില്‍ ഉന്നതതല യോഗം ചേരും.
ഗതാഗത, പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആകാശപ്പാത സംബന്ധിച്ചു നടക്കുന്ന നാലാമത്തെ നിര്‍ണായക യോഗമാണിത്. പൊതുമരാമത്ത് വകുപ്പിന്റെ ആര്‍ക്കിടെക്ചറല്‍ വിഭാഗം പുതുക്കി തയ്യാറാക്കിയ പുതിയ രൂപരേഖ യോഗം വിലയിരുത്തു. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒന്നാം ഘട്ടം- ആകാശപ്പാതയുടെ പ്രധാന റൗണ്ടിന്റെ നിര്‍മാണം, രണ്ടാം ഘട്ടം- തിരുനക്കര മൈതാനം - ബസ് സ്റ്റാന്‍ഡ് വഴി റോഡ് ക്രോസ് ചെയ്ത്, മുന്‍സിപ്പല്‍ ബില്‍ഡിങ് വഴി പ്രധാന റൗണ്ടിലെത്തി ബേക്കറി ജങ്ഷന്‍ വരെ പാത നീളുന്ന രീതിയിലാണു രൂപരേഖ. പ്രവേശന സൗകര്യങ്ങള്‍- മുനിസിപ്പല്‍ ബില്‍ഡിംഗിനു സമീപമുള്ള ഓപ്പണ്‍ സ്‌പേസിനടുത്തും, സി.എസ്.ഐ കോംപ്ലക്‌സ് ഭാഗത്തും സ്റ്റെയര്‍കേസും ലിഫ്റ്റും സജ്ജീകരിക്കും.
മൂന്നു വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ യാത്രക്കാര്‍ക്ക് ആകാശപ്പാതയിലേക്കു പ്രവേശിക്കാം. പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഒരുമിച്ച് നടത്താനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. പ്രവൃത്തികള്‍ വേഗത്തിലാക്കി 18 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നു സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
70 12 23 03 34




0 Comments