ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യേഗസ്ഥരെ നിയന്ത്രിക്കാൻ സർക്കാരിന് കടമയുണ്ടെന്ന് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്.
ജനവാസ മേഖലയിലേക്ക് അതിക്രമിച്ചു കടക്കുന്ന വന്യമൃഗങ്ങളെ ഉത്മൂലനം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. നിയമങ്ങൾ മനുഷ്യ നന്മക്കുവേണ്ടിയാകണമെന്നും തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ സംരക്ഷിക്കാനുള്ള വ്യഗ്രത ഭരണാധികാരികൾ ഉപേക്ഷിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോഷി വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ യോഗം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, ഡോ.സി.കെ ജയിംസ്, അഡ്വ. ജോബി കുറ്റിക്കാട്ട്, വിനോദ് കാടൻകാവിൽ, ,പി.കെ മധു, ഷിമ്മി ജോർജ്, റ്റോമി തറക്കുന്നേൽ, ജോസ് എടേട്ട്, പി.ജെ ജോസഫ്, ജോബി മലയിൽ, ഷിന്റോ പാലത്താനത്തുപടവിൽ, ദേവസ്യാച്ചൻ പുളിക്കൽ, ടോം കണിയാരശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.
70 12 23 03 34





0 Comments