136-ാം തവണയും രക്തം നൽകി ഷിബു തെക്കേമറ്റം....സന്നദ്ധ രക്തദാന ദിനത്തിൽ പാലാ ഡി.വൈ.എസ്.പി. കെ. സദന് വേറിട്ട യാത്രയയപ്പുമായി പാലാ ബ്ലഡ് ഫോറം
രക്തദാനം ജീവിതത്തിന്റെ ഭാഗമാക്കിയ ഷിബു തെക്കേമറ്റം ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ തന്റെ 136-ാമത് രക്തദാനം നടത്തി.
അതോടൊപ്പം പാലാ ബ്ലഡ് ഫോറത്തിന്റെ കഴിഞ്ഞ മൂന്നു വർഷത്തോളം ചെയർമാനായിരുന്ന പാലാ ഡി.വൈ.എസ്.പി. കെ. സദന് വേറിട്ട യാത്രയയപ്പും നൽകി. ഇരട്ട പ്രത്യേകതകളോടെ നടന്ന പരിപാടി ശ്രദ്ധേയമായി.
ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തോടനുബന്ധിച്ച് പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B, ഫെഡറൽ ബാങ്ക്, പാലാ മരിയൻ മെഡിക്കൽ സെന്റർ എന്നിവയുടെ സഹകരണത്തോടെ മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിലാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ചാർജ് വിടുന്ന ദിവസം തന്നെ രക്തദാന ക്യാമ്പിലൂടെ യാത്രയയപ്പ് എന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരുന്നു. പാലാ ബ്ലഡ് ഫോറത്തിന്റെ ചെയർമാനായി പ്രവർത്തിച്ച കാലയളവിൽ രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡി.വൈ.എസ്.പി. കെ. സദനോടുള്ള ആദരസൂചകമായാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.
മരിയൻ മെഡിക്കൽ സെന്റർ അഡ്മിനിസ്‌ട്രേറ്റർ സി. ലിൻസി ഇമ്മാനുവൽ എഫ്.സി.സി., സൂപ്രണ്ട് ഡോ. മാത്യു തോമസ്, മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്, ലയൺസ് ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, ഈരാറ്റുപേട്ട ജനമൈത്രി സി.ആർ.ഒ. ബിനോയി തോമസ്, ഹോസ്പിറ്റൽ ഓപ്പറേഷൻ മാനേജർ ബാബു സെബാസ്റ്റ്യൻ, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് സാബു മുകളേൽ, ജോയിന്റ് കൺവീനർ ഡോ. പി.ഡി. ജോർജ്, ട്രഷറർ പ്രഫ. സുനിൽ തോമസ്, പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സജി വട്ടക്കാനാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാബു അബ്രഹാം, ബൈജു കൊല്ലൻപറമ്പിൽ, ഷാജി തകിടിയേൽ, ക്യാപ്റ്റൻ സതീഷ് തോമസ്, ജയ്സൺ പ്ലാക്കണ്ണി, രാജേഷ് കൃര്യനാട്, ജോമി സന്ധ്യാ, പ്രിൻസ് ബാബു, സ്ഥിതപ്രജ്ഞൻ, ഡോ. വി.ഡി. മാമച്ചൻ, സി. ആഗ്‌നസ് എഫ്.സി.സി., സി. ബിൻസി എഫ്.സി.സി, സി. ബ്ലസ്സി ജോസ് എഫ് സി സി എന്നിവരും സന്നിഹിതരായിരുന്നു.
38 വർഷം... 136 രക്തദാനങ്ങൾ... 60 ലിറ്ററിലധികം
38 വർഷങ്ങൾക്ക് മുമ്പ് രക്തദാനം ആരംഭിച്ച ഷിബു തെക്കേമറ്റം 136 തവണയായി 60 ലിറ്ററിലധികം രക്തം ദാനം ചെയ്തിട്ടുണ്ട്. സ്വന്തം രക്തദാനത്തിൽ മാത്രം ഒതുങ്ങാതെ ആയിരക്കണക്കിന് ആളുകളെ രക്തദാനത്തിന് പ്രേരിപ്പിക്കുകയും നിരവധി രക്തദാന ക്യാമ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുള്ള അദ്ദേഹം കേരളത്തിലെ ശ്രദ്ധേയനായ സന്നദ്ധ രക്തദാതാക്കളിലൊരാളാണ്.
സ്വന്തം രക്തം ദാനം ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെയും രക്തദാനത്തിന്റെ മഹത്തായ ദൗത്യത്തിലേക്ക് കൈപിടിച്ചുയർത്തുന്ന 38 വർഷത്തെ സേവനത്തിന്റെ മറ്റൊരു അധ്യായമായിരുന്നു ദേശീയ സന്നദ്ധ രക്തദാന ദിനത്തിലെ 136-ാമത് രക്തദാനം.
രക്തദാനം ജീവദാനമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
70 12 23 03 34


.jpeg)




0 Comments