ഗാന്ധി സ്മരണയിൽ ശില്പ നിർമാണത്തിനൊരുങ്ങി റ്റി.ജെ ബെഞ്ചമിൻ..
ഗാന്ധിജയന്തി ദിനം എത്തുമ്പോൾ പുതിയ ഒരു തുടക്കത്തിന് ഒരുങ്ങുകയാണ് മേലുകാവ് തടത്തിപ്ലാക്കൽ റ്റി.ജെ ബെഞ്ചമിൻ. പൂർണ കായ ഗാന്ധി പ്രതിമാ നിർമ്മാണത്തിന് തുടക്കമിടുകയാണ്.
കരസേനയിലെ അംഗമായി സേവനം അനുഷ്ഠിച്ചതിനുശേഷം പോലീസ് സേനയിലും തുടർന്ന് വിദ്യാഭ്യാസ വകുപ്പിലും സൂപ്രണ്ടായി വിരമിച്ചതിനു ശേഷം പെൻഷൻ സംഘടനയുടെ ചുമതല വഹിക്കുകയും, സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.
മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടായി ചുമതല വഹിച്ചിട്ടുണ്ട്.
ഇപ്പോൾ തിരക്കേറിയ ജീവിതത്തിൽ നിന്നും മാറി നിന്ന്, തന്റേതായരീതിയിൽ സമയം ഫലപ്രദമാക്കുകയാണ്.
സിമൻ്റിൽ നിരവധി ശില്പങ്ങൾ വീട്ടിൽ തീർത്തിട്ടുണ്ട്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തുടക്കമിടുന്ന ശില്പ നിർമ്മാണം 2027 ജനുവരി 30 ന് നാടിന് സമർപ്പിക്കുവാനാണ് റ്റി.ജെ ബെഞ്ചമിൻ ആഗ്രഹിക്കുന്നത്.
70 12 23 03 34





0 Comments